നടി രജിഷാ വിജയന്‍റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ജിം സ്യൂട്ടണിഞ്ഞ് വർക്ക്ഔട്ട് ചെയ്യുന്ന ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്.
ആറ് മാസം കൊണ്ട് 15 കിലോ ശരീരഭാരം കുറച്ച രജിഷയുടെ ഫിറ്റ്നസ് യാത്ര വാർത്തകളിൽ ഇടം നേടിയിരുന്നു. അലി ഷിഫാസിനൊപ്പമായിരുന്നു ട്രെയിനിംഗ്.
തമിഴ് ചിത്രമായ ബൈസണിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. ധ്രുവ് വിക്രത്തിന്‍റെ സഹോദരിയുടെ വേഷത്തിലെത്തിയ രജിഷയുടെ പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു. കാർത്തി നായകനാകുന്ന ‘സർദാർ 2’ ആണ് നടിയുടെ പുതിയ പ്രോജക്ട്.